ബ്രഹ്മഹഗിരി ഡവലപ്മെന്റ് സൊസൈറ്റിയില് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള നടന്ന അഴിമതി പുതിയ സര്ക്കാര് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുല്ത്താന്ബത്തേരി നഗരത്തില് യൂത്ത് കോണ്ഗ്രസ് തീപന്തങ്ങളുമായി പ്രതിഷേധ പ്രകടനം നടത്തി.
എട്ടമണിയോടെ നഗരത്തില് പെയ്ത മഴ അവഗണിച്ചായിരുന്നു വരാനിരിക്കുന്ന സര്ക്കാര് പ്രശ്നത്തില് ഇടപെടണമെന്ന ആവശ്യമുന്നയിച്ചുള്ള സമരം.
ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിക്ക് നേതൃത്വം നല്കുന്നത് സിപിഎം ആണെന്നിരിക്കെ ഇടതുപക്ഷ സര്ക്കാരിന്റെ കാലത്ത് നടത്തിയ കൊടിയ അഴിമതി അന്വേഷിക്കണമെന്ന ആവശ്യമാണ് യൂത്ത് കോണ്ഗ്രസ് ഉയര്ത്തുന്നതെന്നും ബ്രഹ്മഗിരിയുടെ പേരില് സിപിഎം നേതാക്കള് ഓഹരിയുടമകളുടെ പണം കൈക്കലാക്കിയതടക്കമുള്ള വിഷയങ്ങളില് സമഗ്ര അന്വേഷണം ഉണ്ടാകുന്നത് വരെ തുടര് സമരങ്ങളുണ്ടാകുമെന്നും യൂത്ത് കോണ്ഗ്രസ് ജില്ല അധ്യക്ഷന് അമല്ജോയ് വ്യക്തമാക്കി.

