കൊച്ചി: യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ പ്രതികാര നടപടികളുമായി മുന്നോട്ട് പോകുമെന്ന് പരസ്യ പ്രഖ്യാപനം നടത്തി കൊച്ചി നിയുക്ത എംഎല്‍എ മുഹമ്മദ് ഷിയാസ്.
എന്‍ജിഒ അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനത്തിലാണ് മുഹമ്മദ് ഷിയാസ് ഇത്തരത്തില്‍ ഭീഷണി പ്രസംഗം നടത്തിയത്.
തങ്ങളെ ക്രൂരമായി വേട്ടയാടിയ ഒരുത്തനെയും വെറുതെ വിടരുതെന്നും അവരെ കണ്ണുനീര്‍ കുടിപ്പിക്കണം എന്നുമാണ് ഷിയാസ് പറഞ്ഞത്. കോണ്‍ഗ്രസ് അനുകൂല സംഘടനകളിലെ ആളുകളെ ഏതെല്ലാം രീതിയിലാണോ ഉപദ്രവിക്കാന്‍ സാധിക്കുക ആ രീതിയിലെല്ലാം ഉപദ്രവിച്ചു.അതില്‍ മാനസികമായ ആനന്ദം കൊള്ളുകയും അത് പ്രകടിപ്പിക്കുകയും ഒക്കെ ചെയ്ത എത്രയോ ഇടതുപക്ഷ യൂണിയനുകളില്‍ പെട്ട ആളുകളെ നമുക്ക് കാണാന്‍ കഴിയുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഒരുത്തനെയും നമ്മള്‍ വെറുതെ വിടാന്‍ പാടില്ല.നമ്മള്‍ പത്തു വര്‍ഷം കൊണ്ട് കുടിച്ച കണ്ണുനീര്‍ ഒരു വര്‍ഷം കൊണ്ട് അവരെ കുടിപ്പിക്കണം. മനസിലായില്ലേ. അങ്ങനെയൊന്നും ആളുകളോട് ചെയ്യാന്‍ പാടില്ല. നമ്മളോടൊപ്പം നിന്ന് പല ആനുകൂല്യങ്ങളും പറ്റി അപ്പുറത്ത് പോയി മനപൂര്‍വം നമ്മളെ ദ്രോഹിച്ച ആളുകളുണ്ട്. അവരെയൊക്കെ ഒന്നു നോക്കി വച്ചേക്കുക എന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.

