കോണ്‍ഗ്രസ് നേതൃത്വ തിരഞ്ഞെടുപ്പ് വിവാദത്തില്‍ എഐസിസി നിരീക്ഷകർക്കെതിരെ ഗുരുതര ആരോപണങ്ങള്‍.മുകള്‍ വാസനിക്ക് കോണ്‍ഫിഡൻഷ്യല്‍ ആയ ഒരു രേഖ പോലും സൂക്ഷിക്കാൻ അറിയാത്തവരാണോ എഐസിസി നിരീക്ഷണത്തിനുവേണ്ടി കേരളത്തില്‍ എത്തിയതെന്നും കേരളത്തിലെ കോണ്‍ഗ്രസ് പ്രവർത്തകരെയും ഇന്ത്യയിലെ എഐസിസി നേതൃത്വത്തെയും അപമാനിക്കുകയാണ് ചെയ്തതെന്നുമുള്ള ആരോപണങ്ങളാണ് ഉയരുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം :
ഇത് സ്വാഭാവികമായാണ് സംഭവിച്ചത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍. നിങ്ങള്‍ ഒരു മണ്ടനാണെന്ന് മാത്രമേ പറയാനുള്ളൂ. എതിരഭിപ്രായം രേഖപ്പെടുത്തിയ നീലകണ്ഠൻ എംഎല്‍എയുടെ വോട്ട് രേഖപ്പെടുത്താതെ KC ക്ക് അനുകൂലമായി വോട്ട് ചെയ്തവരുടെ മാത്രം ചിത്രം പുറത്തുവിട്ടത് ഒരു പ്രത്യേക താല്‍പര്യത്തിന്റെ ഭാഗമായാണ് .
കെ സി പക്ഷം ആദ്യം മുതലേ പറയുന്നതാണ് 45 എംഎല്‍എമാരുടെ പിന്തുണ KC ക്ക് ഒപ്പം ഉണ്ടെന്ന് . എന്നാല്‍ അത് തികച്ചും അവാസ്തവം തന്നെയാണ് . 35 എംഎല്‍എമാർ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്തുണച്ചു എന്നാണ് അറിയുന്ന വിവരം . എന്നാല്‍ KC പക്ഷം മുന്നോട്ടുവച്ച മീഡിയ നരേഷനെ സാധൂകരിക്കാൻ വേണ്ടിയുള്ള മുൻകൂട്ടി നിശ്ചയിച്ച അജണ്ടയാണ് മുകള്‍വാസിനിക്ക് നടപ്പിലാക്കിയത് .
കെപിസിസിയുടെ രണ്ടാം നിലയിലിരുന്ന് എംഎല്‍എമാരുടെ അഭിപ്രായം കേട്ട മുകള്‍ വാസനിക്ക് അഭിപ്രായം രേഖപ്പെടുത്തിയ രേഖ ഒരു ഫയലില്‍ പോലും ഇടാതെ കയ്യില്‍ ഒന്ന് മടക്കി പിടിക്കാൻ പോലും തയ്യാറാവാതെ കയ്യില്‍ കുത്തി നിർത്തി മാധ്യമങ്ങള്‍ക്ക് ഫോട്ടോയെടുക്കാൻ അവസരം നല്‍കിയത് മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണ്.
നിഷ്പക്ഷമായി എംഎല്‍എമാരുടെ അഭിപ്രായം കേള്‍ക്കുന്ന സ്ഥലത്ത് പക്ഷം പിടിച്ചുകൊണ്ട് കേരളത്തില്‍ AlCC സംഘടനാ ജനറല്‍ സെക്രട്ടറി പദം അലങ്കരിക്കുന്ന നേതാവിനെയും ഇരുത്തിയത് എംഎല്‍എമാരെ സമ്മർദ്ദത്തില്‍ ആക്കുന്നതിന് കൂടി വേണ്ടിയാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്.
തിരക്കഥ എഴുതുന്നവരോട് ഒന്നേ പറയാനുള്ളൂ നിങ്ങള്‍ കേരളത്തിലെ ജനങ്ങളെ വിഡ്ഢികള്‍ ആക്കരുത് ..

