ഫുഡ് ടെക്‌നോളജിയില്‍ ലോകോത്തര കരിയര്‍

ഫുഡ് ടെക്‌നോളജിയില്‍ ലോകോത്തര കരിയര്‍

സിറാജ്

സിറാജ്

47m

Loading...

ക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ച ഇന്ത്യ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉത്പന്നങ്ങളുടെ മൂല്യവർധനവിലും സംസ്‌കരണത്തിലുമാണ്.

ലോകത്തെ തന്നെ ഏറ്റവും വലിയ ഭക്ഷ്യവിപണികളിലൊന്നായ ഇന്ത്യയില്‍ ഈ മേഖലയില്‍ വിദഗ്ധരായ പ്രൊഫഷനലുകളുടെ കുറവ് നികത്താൻ കേന്ദ്ര സർക്കാർ ആരംഭിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് നിഫ്റ്റം (NIFTEM- National Institute of Food Technology Entrepreneurship and Management). ഹരിയാനയിലെ സോനിപത് ജില്ലയില്‍ കുണ്ഡ്‌ലിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനം 'ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ട്' (Institute of National Importance) പദവിയിലുള്ളതാണ്. 2026- 27 അധ്യയന വർഷത്തെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

◆ ഭക്ഷ്യസാങ്കേതിക പഠനത്തിലെ മികവിന്റെ കേന്ദ്രം

കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന നിഫ്റ്റം (NIFTEM), ലോകോത്തര നിലവാരമുള്ള ലാബുകള്‍, അത്യാധുനിക ഗവേഷണ സൗകര്യങ്ങള്‍, മുൻനിര വ്യവസായ സ്ഥാപനങ്ങളുമായുള്ള ശക്തമായ ബന്ധം എന്നിവയാല്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമാണ്. ഭക്ഷ്യശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ്‌എന്നിവ കൃത്യമായി സമന്വയിപ്പിച്ച ഇവിടുത്തെ സിലബസ് വിദ്യാർഥികളെ കേവലം ഉദ്യോഗാർഥികളായല്ല, മറിച്ച്‌ മികച്ച സംരംഭകരായും അന്താരാഷ്ട്ര നിലവാരമുള്ള പ്രൊഫഷനലുകളായും വളരാൻ പ്രാപ്തരാക്കുന്നു.

സയൻസിനും സാങ്കേതിക വിദ്യക്കുമൊപ്പം ബിസിനസ്സ് മാനേജ്‌മെന്റിനും തുല്യപ്രാധാന്യം നല്‍കുന്ന പഠനരീതിയാണ് സ്ഥാപനത്തെ മറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

◆ പ്രധാന കോഴ്‌സുകള്‍: പ്രവേശന മാനദണ്ഡങ്ങളും സീറ്റുകളും

നിഫ്റ്റം വിവിധ തലങ്ങളിലുള്ള അക്കാദമിക് പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ കോഴ്‌സിനും കൃത്യമായ പ്രവേശന മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

ബി ടെക് ഇൻ ഫുഡ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് (B Tech- FTM)

ബി ടെക് (FTM) പ്രോഗ്രാമില്‍ ആകെ 200 സീറ്റുകളാണുള്ളത്. ഇവ രണ്ട് പ്രധാന രീതികളിലൂടെയാണ് നികത്തുന്നത്.

  • JoSAA/ CSAB കൗണ്‍സിലിംഗ് (90 സീറ്റുകള്‍): ജെ ഇ ഇ മെയിൻ (JEE Main) പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത കൗണ്‍സിലിംഗ് വഴി.
  • നിഫ്റ്റം ഡയറക്‌ട് അഡ്മിഷൻ (110 സീറ്റുകള്‍): നിഫ്റ്റം വെബ്സൈറ്റിലൂടെ നേരിട്ട് അപേക്ഷിക്കുന്നവർക്കായി മാറ്റിവെച്ചിരിക്കുന്ന സീറ്റുകളാണിവ. ഇതില്‍ ജെ ഇ ഇ മെയിൻ (50 സീറ്റുകള്‍), നീറ്റ് (NEET- 30 സീറ്റുകള്‍), സി യു ഇ ടി (CUE - 30 സീറ്റുകള്‍) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
  • വിദേശ വിദ്യാർഥികള്‍ക്കായി 20 സീറ്റുകള്‍ സൂപ്പർ ന്യൂമററി ക്വാട്ടയില്‍ ലഭ്യമാണ്.
  • ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കോഴ്‌സാണിത്. ആകെ 200 സീറ്റുകള്‍ ലഭ്യമാണ്.

പ്രവേശന രീതി

  • 90 സീറ്റുകളിലേക്ക് JoSAA/ CSAB കൗണ്‍സിലിംഗ് വഴി പ്രവേശനം ലഭിക്കും. (JEE Mains സ്‌കോർ അടിസ്ഥാനമാക്കി).
  • ബാക്കി 110 സീറ്റുകളിലേക്ക് നിഫ്റ്റം നേരിട്ട് പ്രവേശനം നല്‍കുന്നു. ഇതിനായി JEE Mains, NEET, അല്ലെങ്കില്‍ CUET (UG) 2026 സ്‌കോറുകള്‍ പരിഗണിക്കും.
  • ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നിഫ്റ്റത്തില്‍ നടപ്പാക്കിയിട്ടുള്ള 'മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് ഓപ്ഷൻ'വഴി വിദ്യാർഥികള്‍ക്ക് തങ്ങളുടെ താത്പര്യമോ വ്യക്തിപരമായ സാഹചര്യങ്ങളോ പരിഗണിച്ച്‌ വിവിധ ഘട്ടങ്ങളില്‍ പഠനം അവസാനിപ്പിക്കാൻ അവസരമുണ്ട്.
  • ഈ സവിശേഷ സംവിധാന പ്രകാരം, രണ്ട് വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അണ്ടർ ഗ്രാജ്വേറ്റ് ഡിപ്ലോമ കരസ്ഥമാക്കി പുറത്തിറങ്ങാവുന്നതാണ്. നാല് വർഷത്തെ കോഴ്‌സ് പൂർണമായും പൂർത്തിയാക്കുന്ന വിദ്യാർഥികള്‍ക്ക് പ്രൊഫഷനല്‍ ബിരുദമായ ബി ടെക് (B.Tech) ലഭിക്കും.

ബി ബി എ (ഓണേഴ്‌സ്) ഇൻ ഡാറ്റ ആൻഡ് ബിസിനസ്സ് അനലിറ്റിക്‌സ്

  • ഭക്ഷ്യവിപണിയിലെ ബിസിനസ്സ് സാധ്യതകളും ഡാറ്റാ അനലിറ്റിക്‌സും സമന്വയിപ്പിച്ചുള്ള ആധുനിക പഠന പദ്ധതിയാണിത്.
  • പന്ത്രണ്ടാം ക്ലാസ്സില്‍ ജനറല്‍/ OBC- NCL/ EWS വിഭാഗക്കാർക്ക് 60 ശതമാനവും SC/ ST/ PwD വിഭാഗക്കാർക്ക് 55 ശതമാനവും മാർക്ക് ഉണ്ടെങ്കില്‍ അപേക്ഷിക്കാവുന്നതാണ്.
  • 2026ലെ CUET (UG) സ്‌കോർ അടിസ്ഥാനമാക്കിയാണ് ആകെ ലഭ്യമായ 30 സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നത്.
  • ഇതിനായി ഇംഗ്ലീഷ്, ജനറല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവക്ക് പുറമെ അക്കൗണ്ടൻസി, ബിസിനസ്സ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ നിശ്ചിത ഡൊമെയ്ൻ വിഷയങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ 40 ശതമാനം സ്‌കോർ നേടണം. (സംവരണ വിഭാഗത്തിന് 35 ശതമാനം).
  • ഈ കോഴ്‌സില്‍ വിദ്യാർഥികള്‍ക്ക് വിവിധ ഘട്ടങ്ങളില്‍ പഠനം അവസാനിപ്പിക്കാനുള്ള മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് ഓപ്ഷനുകള്‍ ലഭ്യമാണ്.
  • ആദ്യ രണ്ട് വർഷം പൂർത്തിയാക്കി പുറത്തുപോകുന്നവർക്ക് ബിസിനസ്സ്, ഡാറ്റാ ഫണ്ടമെന്റല്‍സ് എന്നിവയിലുള്ള വൈദഗ്ധ്യത്തിന് 'ഡിപ്ലോമ ഇൻ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷൻ' (DBA) നല്‍കും.
  • മൂന്ന് വർഷം (ആറ് സെമസ്റ്ററുകള്‍) പൂർത്തിയാക്കുന്നവർക്ക് 'ബാച്ചിലർ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷൻ' (BBA) ബിരുദവും നാല് വർഷവും ഇന്റേണ്‍ഷിപ്പും പ്രൊജക്‌ട് ഉള്‍പ്പെടെ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 'ബി ബി എ ഹോണേഴ്‌സ്'ബിരുദവുമാണ് ലഭിക്കുക.

ഇന്റഗ്രേറ്റഡ് ബി ടെക് + എം ബി എ

  • സാങ്കേതിക വിദ്യയും മാനേജ്‌മെന്റ്പാടവവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഉന്നത പഠന പദ്ധതിയാണ്.
  • ആകെ 30 സീറ്റുകള്‍ ലഭ്യമായ ഈ കോഴ്‌സിലേക്ക് പ്രവേശനം നേടുന്നതിന് പന്ത്രണ്ടാം ക്ലാസ്സില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള അഗ്രഗേറ്റ് മാർക്ക് ജനറല്‍/ OBC-NCL/ EWS വിഭാഗക്കാർക്ക് 60 ശതമാനവും SC/ST/ PwD വിഭാഗക്കാർക്ക് 55 ശതമാനവും ഉണ്ടായിരിക്കണം.
  • 2026ലെ ജെ ഇ ഇ മെയിൻ (JEE-Main) ആള്‍ ഇന്ത്യ റാങ്ക് ജനറല്‍ വിഭാഗത്തിന് അഞ്ച് ലക്ഷത്തിന് താഴെയും സംവരണ വിഭാഗത്തിന് ഏഴ് ലക്ഷത്തിന് താഴെയും ആണെങ്കില്‍ നിഫ്റ്റം പോർട്ടല്‍ വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
  • പഠനത്തിന്റെ ആദ്യ രണ്ട് വർഷങ്ങള്‍ വിജയകരമായി പൂർത്തിയാക്കി 100.5 ക്രെഡിറ്റുകള്‍ കരസ്ഥമാക്കുന്ന വിദ്യാർഥികള്‍ക്ക് വേണമെങ്കില്‍ 'ഡിപ്ലോമ ഇൻ ഫുഡ് ടെക്‌നോളജി' സർട്ടിഫിക്കറ്റോടെ കോഴ്‌സ് അവസാനിപ്പിക്കാം.
  • അഞ്ച് വർഷത്തെ പഠനം പൂർത്തിയാക്കി ആകെ 247.5 ക്രെഡിറ്റുകള്‍ നേടുന്നവർക്ക് ബി ടെക് (ഫുഡ് ടെക്‌നോളജി), എം ബി എ (ഫുഡ് ആൻഡ് അഗ്രിബിസിനസ്സ് മാനേജ്‌മെന്റ്) എന്നീ ഇരട്ട ബിരുദങ്ങള്‍ ലഭിക്കുന്നതാണ്

അപേക്ഷാ രീതിയും കരിയർ സാധ്യതകളും

  • നിഫ്റ്റം വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്.
  • അടുത്ത മാസം മൂന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി.
  • പ്രവേശന നടപടികളുടെ ഭാഗമായി ജോസ (JoSAA) കൗണ്‍സിലിംഗില്‍ പങ്കെടുക്കുന്നവർ അല്ലാത്തവർ, നിഫ്റ്റം നേരിട്ട് നടത്തുന്ന അഡ്മിഷനായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക പോർട്ടല്‍ (www.niftem.ac.in) വഴി തന്നെ അപേക്ഷ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • അപേക്ഷകർക്ക് ഒന്നിലധികം കോഴ്‌സുകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ടെങ്കിലും ഓരോന്നിനും പ്രത്യേകം അപേക്ഷാ ഫീസ് അടക്കേണ്ടതുണ്ട്.
  • ജനറല്‍, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗക്കാർക്ക് 1,000 രൂപയും എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്.
  • ജാതി സംവരണം (OBC- NCL, EWS) ആവശ്യപ്പെടുന്നവർ 2026 ഏപ്രില്‍ ഒന്നിന് ശേഷം ലഭിച്ച പുതിയ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
  • സംശയ നിവാരണത്തിന് ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റിലെ ഹെല്‍പ്‌ഡെസ്‌ക് സേവനം പ്രയോജനപ്പെടുത്താം.

ഫീസ് ഘടന, സാമ്പത്തിക സഹായം

ബി ടെക് പോലുള്ള കോഴ്‌സുകള്‍ക്ക് പൊതുവിഭാഗത്തിലെ വിദ്യാർഥികള്‍ക്ക് ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, ഹോസ്റ്റല്‍ വാടക, ലാബ് ചാർജ് എന്നിവയടക്കം ഒന്നാം സെമസ്റ്ററില്‍ ഏകദേശം 1,25,100 രൂപയാണ് ഫീസായി വരുന്നത്. എന്നാല്‍ ട്യൂഷൻ ഫീസില്‍ പൂർണ ഇളവുള്ളതിനാല്‍ SC/ ST/ PwD വിഭാഗക്കാർക്ക് ഇത് ഏകദേശം 73,450 രൂപ മാത്രമായിരിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥികള്‍ക്ക് വലിയ ആശ്വാസമേകുന്ന ഇളവുകളും ഇൻസ്റ്റിറ്റ്യൂട്ട് നല്‍കുന്നുണ്ട്. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവർക്ക് ട്യൂഷൻ ഫീസില്‍ പൂർണ ഇളവ് ലഭിക്കുമ്പോള്‍, വാർഷിക വരുമാനം ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണെങ്കില്‍ ട്യൂഷൻ ഫീസിന്റെ മൂന്നില്‍ രണ്ട് ഭാഗം ഇളവ് ലഭിക്കുന്നതിനും അർഹതയുണ്ട്.

Content Highlights: The National Institute of Food Technology Entrepreneurship and Management (NIFTEM) in Haryana has opened admissions for various undergraduate and integrated programs for the 2026-27 academic year. Programs offered include B.Tech in Food Technology and Management, BBA (Hons) in Data & Business Analytics, and an Integrated B.Tech + MBA. Admission is based on scores from JEE Main, NEET, and CUET (UG) 2026, with the application deadline set for early next month.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily